കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക മാസാചരണത്തോടനുബന്ധിച്ച് നടക്കുന്ന മൂന്ന് നവാഹ യജ്ഞങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ നിർവഹിച്ചു. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻറ് കമ്മീഷണർ എ. പി. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ് കെ. കെ.ഭരതൻ സംസാരിച്ചു .ദേവസ്വം മാനേജർ കെ. വിനോദ് സ്വാഗതവും എം.എസ് സജിത്ത് നന്ദിയും പറഞ്ഞു.
കൊടുങ്ങല്ലൂരിൽ കർക്കിടക മാസാചരണം: നവാഹ യജ്ഞങ്ങൾക്ക് തിരി തെളിഞ്ഞു

