ധവളപത്രവും ബഡ്ജറ്റും കേരള വികസനവും എന്നതിനെ അടിസ്ഥാനപെടുത്തി എഫ് എസ് ഇ ടി ഒ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.കെ ജി ഒ എ ജില്ലാപ്രസിഡന്റ് രഹന പി ആനന്ദ് അധ്യക്ഷത വഹിച്ച സായാഹ്ന സദസ്സ് കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി സിംല ടീച്ചർ ഉത്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ആനന്ദ് സി , എ എസ് സുമേഷ്, കെ ജി ഒ എ ഏരിയാ പ്രസിഡണ്ട് സിന്ധു കെ ആർ , കെ.എസ്.ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത പടാരിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കെ.എസ്. ടി. എ ഏരിയാ സെക്രട്ടറി അഖിലേഷ് മാസ്റ്റർ , കേരള എൻ.ജി ഒ യൂണിയൻ ഏരിയാ ട്രഷറർ ഷിജ എം. ജെ , ജോയിൻ്റ് സെക്രട്ടറി കെ.പി. പ്രശോഭ് , സിനിത, എന്നിവർ നേതൃത്വം നൽകി.
‘ധവളപത്രവും ബഡ്ജറ്റും കേരള വികസനവും’: എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

