കൊടുങ്ങല്ലൂർ നഗരസഭ കുടുംബശ്രീ CDS നമ്പർ 1-ൽ ജില്ലാ മിഷൻ നടത്തിയ ഓഡിറ്റിങ്ങിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ടെന്ന് ആരോപിച്ച് ബിജെപി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ CDS നമ്പർ 1 ഓഫീസ് ഉപരോധിച്ചു.
മുറ്റത്തെ മുല്ല പദ്ധതി, വനിതാ വികസന സംരംഭക ലോൺ, പിന്നോക്ക വികസന കോർപ്പറേഷൻ ലോൺ, NULM ലോൺ, CEF ലോൺ തുടങ്ങി വിവിധ വായ്പാ പദ്ധതികളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ബിജെപി ആരോപിച്ചു. കൂടാതെ കുടുംബശ്രീ ഭരണസമിതി എടുത്ത വായ്പകൾ നഗരസഭ കുടുംബശ്രീയുടെ തനതു ഫണ്ടിൽ നിന്ന് ബാങ്കിൽ അടച്ചുതീർത്ത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക അഴിമതി നടത്തിയെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ധർണ്ണ ബിജെപി ജില്ലാ ട്രഷറർ കെ.ആർ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ ഏരിയ പ്രസിഡന്റ് മാരായ ഉദയൻ . ഏരിയ അജിത് ബാബു , സുരേഷ്.കെ.എസ്സ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

