Kodungallur

കോഴിക്കുളങ്ങര പൂജ ആഗസ്റ്റ് 2 ഞായറാഴ്ച്ച

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും കോഴിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി നൂറ്റാണ്ടുകളായി നടന്നു വരുന്ന കോഴിക്കുളങ്ങര പൂജ ആഗസ്റ്റ് 2 ഞായറാഴ്ച്ച നടക്കും. കർക്കിടക മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച  ആയ ആഗസ്റ്റ് 2 ന് ഉച്ചപ്പൂജ പതിവിലും നേരത്തെ പൂർത്തിയാക്കി ഉച്ചക്ക് 11 മണിക്ക് നട അടച്ച് കാവിൽക്കടവിൽ നിന്നും വള്ളത്തിൽ കോഴിക്കുളങ്ങര ക്ഷേത്രത്തിലെത്തും. ആയതിന് ശേഷം ഭഗവതിക്ക് അഭിഷേകം മലർ നിവേദ്യം എന്നിവക്ക് ശേഷം ശർക്കര പന്തീരുനാഴി, വെള്ള പന്തീരുനാഴി, തണ്ണീരാമൃതം എന്നിവ കൂടി നിവേദിക്കും. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അന്നേ ദിവസം ഉച്ചക്ക് 11 മണിക്ക് നട അടച്ചാൽ പിന്നീട് വൈകീട്ട് 4 മണിക്ക് മാത്രമേ ഭക്തർക്ക് ദർശനം ഉണ്ടാകുകയുള്ളൂ.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!