ചെറായി ബീച്ചിൽ വൻ അപകടഭീതി : റോഡ് മാർഗം അടഞ്ഞു, സംരക്ഷണ ഭിത്തികൾ തകർന്നു…
ചെറായി – മുനമ്പം കടലോര മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. വീടുകളിലേക്കും റോഡിലേക്കും വെള്ളം അടിച്ചു കേറികൊണ്ടിടിക്കുകയാണ്.
ചെറായിബീച്ച് – മുനമ്പം റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.
കഴിഞ്ഞ 2 ദിവസമായി ശക്തമായ തിരമാലകൾ ആഞ്ഞടിക്കുകയാണ്. പല സ്ഥലങ്ങളിലും സുരക്ഷാ ജീവനക്കാരില്ലാത്തതിനാൽ വൻ അപകടഭീഷണി നിലനിൽക്കുന്നുണ്ട്..
കടൽക്ഷോഭത്തെ തുടർന്ന് കടൽവെള്ളം റോഡിലേക്ക് കുത്തി ഒലിക്കുകയാണ്.
തിരമാല ശക്തമായതിനാൽ കരിങ്കൽ ഭിത്തി ഉൾപ്പെടെ തെറിച്ചു വീഴുന്നുണ്ട്.
ചെറായി ബീച്ചിൽ അപകടഭീതി: റോഡ് അടഞ്ഞു, ഭിത്തികൾ തകർന്നു

