എറിയാട് : പഞ്ചായത്തിൽ ഭൂമി നികത്തൽ മാഫിയയുടെ മാരകമായ രാസമാലിന്യ നിക്ഷേപം കൊണ്ട് തണ്ണീർത്തടങ്ങളിലും നീർച്ചാലുകളിലും വിഷം കലർത്തി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എൻഡോസൾഫാൻ ബാധിത പ്രദേശമായ എൻമകജേയുടെ ദുർവിധി എറിയാട് പ്രദേശത്തിന് ഉണ്ടാവരുതെന്ന് എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ പറഞ്ഞു. ഭാവിതലമുറയെപ്പോലും ഗുരുതരമായ രോഗബാധയിലേക്ക് എത്തിക്കുന്ന ഈ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണേണ്ടിടത്ത് തികഞ്ഞ നിസ്സംഗതയോടെയാണ് എറിയാട് ഗ്രാമ പഞ്ചായത്ത് ഭരണ നേതൃത്വം പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എറിയാട് അഴീക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ടി എൻ പ്രതാപൻ. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ പി എ മുഹമ്മദ് സഗീർ, കെ എം സാദത്ത് എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ ധർണയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി പി തമ്പി അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ ടി എം നാസർ, പി എച്ച് മഹേഷ്, പി കെ ഷംസുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു, യുഡിഎഫ് പഞ്ചായത്ത് പാർലമെൻററി പാർട്ടി നേതാവ് പി കെ മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സലിം കൈപ്പമംഗലം, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം കുഞ്ഞു മൊയ്തീൻ, കോൺഗ്രസ് നേതാക്കളായ പി പി ജോൺ, ബഷീർ കൊണ്ടാമ്പുള്ളി, കെ കെ കുഞ്ഞു മൊയ്തീൻ, സി എം മൊയ്തു, പി എച്ച് നാസർ, വി എം ഷൈൻ, മനാഫ് അഴീക്കോട്, പി എ കരുണാകരൻ, പി കെ ചന്ദ്രബാബു, ടി കെ അബൂബക്കർ, നാസർ കറുകപ്പാടത്ത്, അഡ്വ. സക്കീർ ഹുസൈൻ, ഇസ്ഹാക് ഹുസൈൻ, മണിലാൽ, പഞ്ചായത്ത് മെമ്പർമാരായ കെ ടി സജീവൻ, സിഡി വിജയൻ, സുഹറ മുഹമ്മദ്, അസ്മാബി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡൻ്റ് ഹാരിസ് അഷറഫ്, മഹിള കോൺഗ്രസ് നേതാക്കളായ ഷമീന ഷെരീഫ്, വാസന്തി ശശി, കെ കെ വസന്ത, പാസ്കലീന തോമസ്, സജിന അൻവർ, നസീമ സിദ്ദിക്ക്, ഷമീന സുഹൈൽ, മണ്ഡലം കമ്മിറ്റി നേതാക്കളായ കെ ആർ റാഫി, പി കെ ഹരിദാസ്, മുഹമ്മദ് ഷൊഹൈബ് എന്നിവർ സംസാരിച്ചു.
എറിയാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ: ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു

