കൊടുങ്ങല്ലൂർ: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കിഷോർ ജി യും പാർട്ടിയും നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്നും 147,138 സെന്റി മീറ്റർ വീതം നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസാക്കി.ഓണം സ്പെഷ്യൽ ഡ്രൈവിനോട നുബന്ധിച്ച് എക്‌സൈസ് നടത്തി വരുന്ന വ്യാപക പരിശോധനയിൽ ആണ് ടി കേസ് കണ്ടെത്തിയത്. കേസ് കണ്ടെത്തിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ് എ വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ സുനിൽകുമാർ പി ആർ, ജോഷി സി ബി,പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് ജിതിൻ എം പി,സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജാദ് കെ എം, വിവേക് കെ എ,കൃഷ്‌ണവിനായക് ടി വി,എക്‌സൈസ് ഡ്രൈവർ സഞ്ജയ് സി പി എന്നിവർ ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂർ തെക്കേ നടയിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി

