ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ വധിക്കാൻ ശ്രമിച്ചതായും വ്യാജ ഗാർഹിക പീഡനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതായുമുള്ള പരാതിയിൽ, ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്കയ്ക്കും സുഹൃത്ത് ലാൽ കൃഷ്ണയ്ക്കുമെതിരെ മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ നിയമ സംഹിത 61(2), 248(A), 351(2), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ശ്രീകുമാറിനെതിരെ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതായി പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഡിജിറ്റൽ തെളിവുകളും ഓഡിയോ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം.ഇവ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ പ്രതികളിലേക്ക് അന്വേഷണം
കേസിന് പിന്നിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോയെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചേക്കും.
കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
കേസിലെ തെളിവുകൾ, പ്രതികളുടെ മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക
ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിനെതിരെ ഗൂഢാലോചന;ഭാര്യക്കും സുഹൃത്തിനും എതിരെ കേസ്

