കൊടുങ്ങല്ലൂർ: മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച തിരംഗ യാത്ര ആവേശകരമായി. മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് രശ്മി ബാബുവും ബിജെപി ജില്ലാ സെക്രട്ടറി റിമ പ്രകാശനും ചേർന്ന് തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദേശസ്നേഹവും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന യാത്രയിൽ നിരവധി മഹിളാമോർച്ച പ്രവർത്തകർ പങ്കെടുത്തു.യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രഭാരി അഡ്വ. എം.എ. വിനോദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ബിജെപി മണ്ഡലം പ്രസിഡന്റ് മാരായ ആർച്ച അനീഷ് , കാർത്തിക സജയ് മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സിന്ധു ടീച്ചറും സജിനി സന്തോഷും പരിപാടികൾക്ക് നേതൃത്വം നൽകി. ദേശീയപതാക ഉയർത്തിപ്പിടിച്ചും ദേശഭക്തി മുദ്രാവാക്യങ്ങൾ മുഴക്കിയും നടന്ന തിരംഗ യാത്ര കൊടുങ്ങല്ലൂരിൽ ശ്രദ്ധേയമായി.
കൊടുങ്ങല്ലൂരിൽ മഹിളാമോർച്ചയുടെ തിരംഗ യാത്ര ആവേശമായി

