Kodungallur

ഓണം മെഗാ ഫെസ്റ്റ് കൊടുങ്ങല്ലൂരിൽ: 21 മുതൽ 25 വരെ

കൊടുങ്ങല്ലൂർ: സംസ്ഥാന യുവജനക്ഷേമ-കായിക- രജിസ്റ്റ്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21 മുതൽ 25 വരെ കൊടുങ്ങല്ലൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന തകൃതോണം കൊടുങ്ങല്ലൂർ ഫെസ്റ്റ് 2026 വിപുലമായ സംഘാടക സമിതിയോഗം കൊടുങ്ങല്ലൂർ വ്യാപാര ഭവൻ ഹാളിൽ ചേർന്നു. വർണ്ണശബളമായ ഘോഷയാത്ര, സ്റ്റേജ് കലാപരിപാടികൾ, വടം വലി മത്സരം, കാർഷിക വ്യാവസായിക- പ്രദർശനം, പൂക്കളമത്സരം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

യോഗം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻസുമിത നിസാഫ് അദ്ധ്യക്ഷയായി.

കാർഷിക ബാങ്ക് പ്രസിഡണ്ട് ടി.എം. നാസർ, മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സുഭാഷിണി രാജീവ്, മുസിരിസ് മാനേജിംഗ് ഡയറക്ടർ കെ.എസ്.ഷൈൻ, ഗ്രാമ പഞ്ചായത്ത്‌
പ്രസിഡണ്ടുമാരായ ഔസേപ്പച്ചൻ ജോസ്, സുനിത സജീവൻ, സിൽവി സേവിയാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ബൈജു എടത്താടൻ, ആലീസ് തോമസ്, ഡാമിൻ പോൾ കൈസാബ്.കെഎസ്, ടി.എസ്. സജീവൻ, എൻ.എസ്.വിജയൻ, ഇ.എസ്.സാബു, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.
വി.ബി.രതീഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ
കുമാർ, കെ.പി.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!