കൊടുങ്ങല്ലൂർ: മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് 2026 മികവ് ബഹുമാനപ്പെട്ട യുവജനക്ഷേമ കായിക രെജിസ്ട്രേഷൻ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്‌തു. ശൃംഗപുരം റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ മത്സ്യഫെ ഡ് ചെയർപേഴ്സൺ ശ്രീ ടി മനോഹരൻ അദ്യക്ഷത വഹിച്ചു. ജില്ലയിലെ മത്‍സ്യത്തൊഴിലാളികളുടെ മക്കളിൽ എല്ലാ വിഷയത്തിലും APlus ലഭിച്ച എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. 5000/- രൂപ ക്യാഷ് അവാർഡ്, ഫലകം എനിവയാണ് നൽകിയത്. ചടങ്ങിൽ ശ്രീമതി ഷീല രാജ്കമൽ ബോർഡ് മെമ്പർ സ്വാഗതം പറഞ്ഞു. ശ്രീമതി കെ സുജ മാനേജർ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീമതി ഹണി പീതാമ്പരൻ മുനിസിപ്പൽ ചെയർപേഴ്സൺ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി മുഖ്യ
ഥിതി ആയി. ശ്രീമതി സുമിത നിസാഫ്, കെ ഗീതറാണി, വി എം ജോണി, ശ്രീ പി. എസ്.ശിവപ്രസാദ് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറിസ്, ശ്രീ കെ വി സിജിത്ത്, ശ്രീ ഇ വി രമേശൻ, ശ്രീ വി എ ജ്യോതിഷ്, ശ്രീ കെ സി സതീശൻ, ശ്രീ വിദ്യാസാഗർ കെ ആർ, എനിവർ ചടങ്ങിന് ആശംസകൾ പറഞ്ഞു. ശ്രീമതി സിന്ധു ബാഹുലെയൻ നന്ദി പറഞ്ഞു.
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് 2026: മന്ത്രി ശ്രീ.ഒ. ജെ.ജെനീഷ് ഉദ്ഘാടനം ചെയ്തു

