കൊടുങ്ങല്ലൂർ : എറിയാട് മരപ്പാലം സ്വദേശി ഊർക്കോലി വീട്ടിൽ വിഷ്ണുവിനെ (34) ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മേത്തല പടന്ന സ്വദേശി അലിപറമ്പിൽ വീട്ടിൽ ബിന്ന്യാമിനെ (37) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഓഗസ്റ്റ് 22-ന് രാത്രി ഏഴു മണിയോടെ മരപ്പാലം കയർസൊസൈറ്റിക്ക് സമീപമുള്ള കലുങ്കിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന വിഷ്ണുവിനെ മുൻവിരോധത്തെ തുടർന്നാണ് പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ബെന്യാമിൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ച കേസിലും അടക്കം എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് .
കൊടുങ്ങല്ലൂർ ഡി വൈ എസ് പി രതീഷ്കുമാറിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ മാരായ അതുൽ മോഹനൻ, അജയ്, അറാഫത്ത് ജി എസ് സി പി ഒ മാരായ ഷമീർ, സനേഷ്, സി പി ഒ മാരായ വിഷ്ണു, ശരത്ത് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ബിന്ന്യാമിൻ അറസ്റ്റിൽ

