Kaipamangalam Kodungallur

കയ്പമംഗലം ചളിങ്ങാട് റോഡ് പൊളിച്ച് പൈപ്പിടാനുള്ള ശ്രമം തടഞ്ഞു.

കയ്പമംഗലം: ചളിങ്ങാട് പള്ളിനട മുതൽ വടക്കോട്ട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് പൊളിച്ച് കുടിവെള്ള വിതരണ പൈപ്പിടുന്ന പ്രവൃത്തിയാണ് നാട്ടുകാർ വീണ്ടും തടഞ്ഞത്. ഒരു വർഷം മുമ്പ് പൈപ്പിടുന്നതിനായി പൊളിച്ച റോഡ് ഇതുവരെ പൂർണമായും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടില്ലെന്നാരോപിച്ചാണ് പ്രതിഷേധം.
ഇന്നലെ വൈകീട്ട് നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ കരാർ കമ്പനിയുടെ ആളുകൾ വീണ്ടും റോഡ് പൊളിക്കാനെത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. നേരത്തെ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതിന് ശേഷം മാത്രമേ പുതിയതായി റോഡ് പൊളിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.
പള്ളിനടയിൽ നിന്ന് പന്ത്രണ്ട് സെന്ററിലേക്ക് പൈപ്പിടുന്നതിനായി പൊളിച്ച റോഡ് നാല് മാസം പിന്നിട്ടിട്ടും ടാർ ചെയ്തിട്ടില്ലെന്നും,  ചളിങ്ങാട് പള്ളിക്ക് മുന്നിലെ ഏകദേശം 250 മീറ്റർ റോഡ് പൊളിച്ചിട്ട് ആറ് മാസത്തിലേറെയായിട്ടും ടാറിങ് നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു.
പള്ളിനട സ്കൂളിന് സമീപം പൈപ്പ് പരിശോധനയ്ക്കായി തുറന്നിട്ടിരിക്കുന്ന ഭാഗവും അപകടകരമായ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിശല്യം വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.
പൈപ്പ് പരിശോധനയ്ക്കായി തോട്ടിൽ നിന്നുള്ള മലിനജലം കടത്തിവിട്ടതായും നാട്ടുകാർ ആരോപിച്ചു. റോഡ് പൊളിച്ച് പൈപ്പിടുന്ന പ്രവൃത്തിയിൽ അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ശക്തമായ നിലപാടെടുത്തത്.
സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതരും കയ്പമംഗലം പോലീസും സ്ഥലത്തെത്തി. എന്നാൽ റോഡ് ടാർ ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ എം.എൽ.എയും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ സമിതി ചേർന്ന്  തീരുമാനം എടുക്കുന്നതുവരെ പുതിയതായി റോഡ് പൊളിച്ച് പൈപ്പിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
റോഡ് പുനർനിർമാണം വൈകുന്നതിലും, പുതിയ പൈപ്പിടൽ പ്രവൃത്തിയുടെ പേരിൽ വീണ്ടും റോഡ് പൊളിക്കുന്നതിനെതിരായ പ്രതിഷേധവും ശക്തമായതോടെ പൈപ്പിടൽ പ്രവൃത്തി നടത്താൻ അധികൃതർക്ക് പ്രതിസന്ധിയായിരിക്കുകയാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!