മാള: കൈതച്ചിറ ജഡ്ജിമുക്കിൽ വെച്ചായിരുന്നു അപകടം. പി. വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ കണ്ണൻ്റെ മകൻ അഖിൽ (27) ആണ് മരിച്ചത്.
മാളയിൽ റോയൽ എൻഫീൽഡ് ഷോറൂമിൽ ടെക്നീഷ്യൻ ആണ് അഖിൽ. ഇന്നലെ രാത്രി ഷോറൂം ഉടമയുടെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത് മടങ്ങവെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ജഡ്ജിമുക്കിൽ
റോഡരികിൽ ബൈക്കും മൃതദേഹവും കണ്ടത്. ഇതെതുടർന്ന്
മാള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

