Blog Thrissur

കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ തൃശ്ശൂർ റൂറൽ ജില്ലാതല യോഗം ചേർന്നു

തൃശ്ശൂർ: കുട്ടികളുടെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിവിധ വകുപ്പുകളുടെ സമയബന്ധിതവും ഏകോപിതവുമായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം IPS-ന്റെ നേതൃത്വത്തിൽ ജില്ലാ തല ഏകോപന യോഗം ചേർന്നു.

കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം, ലഹരി ഉപയോഗവും വിൽപ്പനയും, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് സ്കൂളിലെത്തുന്നത്, കാണാതാകുന്ന കുട്ടികളെ കണ്ടെത്തൽ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ബാലവേല, ബാലവിവാഹം, കുട്ടിക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി ഇടപെടണമെന്നും കുട്ടികൾക്ക് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശിച്ചു.

കാണാതാകുന്ന കുട്ടികൾ, തെരുവിൽ കഴിയുന്നവർ, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, അതിഥിത്തൊഴിലാളികളുടെ കുട്ടികൾ എന്നിവരെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സുരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമസംവിധാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിലവിലുള്ള സാമൂഹികക്ഷേമ, പോലീസ് പദ്ധതികൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും യോഗം ഊന്നൽ നൽകി.

കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം പഠനത്തെയും മാനസിക-സാമൂഹിക വളർച്ചയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ ആവശ്യമായ ശ്രദ്ധയും മാർഗനിർദേശവും നൽകണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് സ്കൂളുകളിൽ എത്തുന്നത് തടയാൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും എല്ലാ വകുപ്പുകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ ശ്രീമതി. വിൻസി പി. വി., തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ. വിനീത കെ. എം. എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. തൃശ്ശൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് സിനോജ് ടി. എസ്. അധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി. DySP അരുൺ കെ. എസ്. സ്വാഗതം ആശംസിച്ചു. ജില്ല സി ബ്രാഞ്ച് DySP ശ്രീ. അശ്വിത് എസ്. കാരൺമയിൽ നന്ദി അറിയിച്ചു. DCRB ഇൻസ്പെക്ടർ സുധീർ എ. കെ. വിവിധ പോലീസ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Blog

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ
error: Content is protected !!