Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കൊച്ചി: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ലെന്നും കെഎസ്ഇബി അറിയിച്ചു. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ് ആണ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ശനിയാഴ്ച നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്.അറ്റ്ലസുകൾ പരിശോധിക്കുക

ചരിത്ര പഠനം ആരംഭിക്കുക
നഗര കാഴ്ചകൾ അറിയുക
ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.

ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!