എറണാകുളം പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പറവൂർ ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഘർഷം നടന്നത്. സംഘർഷത്തിനിടെ നിലത്തു വീണ സിബിയുടെ തല കോൺക്രിറ്റ് സ്ലാബിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു.
മറ്റൊരു ബസിലെ ജീവനക്കാരനായ ആയുഷിനെ പോലീസ് പിടികൂടി.
പറവൂർ ബസ് സ്റ്റാൻഡിലെ സംഘർഷം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരൻ മരിച്ചു

