KSRTC യിൽ സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്നു പ്രതിസന്ധിയിലായ പറവൂരിലെ ചില സ്വകാര്യ ബസ് ഉടമകൾ ജൂലൈ 1 മുതൽ സർവീസ് നിർത്തുന്നു.
വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ ജി-ഫോം നൽകി സർവീസ് നിർത്താനാണു തീരുമാനം.
പറവൂർ സ്വകാര്യ സ്റ്റാൻഡിൽ നിന്നു നൂറോളം പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ പകുതിയോളം ബസുകളുടെ ഉടമകളാണ് ജി-ഫോം നൽകാൻ തീരുമാനിച്ചത്.
സ്ഥിതി കൂടുതൽ മോശമായാൽ മുഴുവന്‍ ബസ് സർവീസുകൾ നിർത്തി ജി-ഫോം നൽകാനും മറ്റ് ഉടമകളും തയാറായേക്കും. ജിഫോം നൽകിയാൽ 1 വർഷം വരെ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും ടാക്സ് അടയ്ക്കാതിരിക്കാനും അനുമതി ലഭിക്കും.
സൗജന്യയാത്രാ പദ്ധതി വന്നതോടെ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായെന്നും സ്വകാര്യ മേഖല സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും പ്രൈവറ്റ് ബസ് അസോസിയേഷൻ പറവൂർ ഭാരവാഹികൾ പറയുന്നു.
സൗജന്യ യാത്ര തിരിച്ചടി: പറവൂരിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

