എറണാകുളം: പറവൂർ കുഞ്ഞിത്തൈ സ്വദേശിനി വിന്‍റു സോണി (31) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം നടന്നത്.
പറവൂർ തുരുത്തിപ്പുറത്ത് വെച്ചാണ് ബസിന്‍റെ ഡോറിൽ നിന്ന് തെറിച്ചു വീണ് യുവതി മരിച്ചത്.
ലാബ് ടെക്നീഷ്യൻ ആയിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടം.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പറവൂരിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം

