Kodungallur

എടവിലങ്ങിന് ഇക്കുറി മൂന്ന് ഡോക്ടർമാർ സ്വന്തം

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ നിന്ന് ഈ വർഷം എം.ബി.ബി.എസ് ബിരുദധാരികളായി രണ്ടുപേർ വൈദ്യ ശുശ്രൂഷാ രംഗത്തെത്തുന്നു. അദ്വൈതാ മോഹൻ, ശ്രീഹരി, ഇ. എസ് അൽന എന്നിവരാണ് എം.ബി.ബി.എസ് ബിരുദധാരികളായത്. ഇരുവരുടെയും ബിരുദദാന ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തീരദേശ ഗ്രാമമെന്ന നിലയിൽ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ഇവിടെ 1982 കാലയളവിലാണ് രണ്ട് പേർ ഒരേ സമയം ഡോക്ടർ ബിരുദം കരസ്ഥമാക്കിയത്. തുടർന്നിങ്ങോട്ട് അപൂർവം വർഷങ്ങളിലേ എം.ബി.ബി.എസുകാരുണ്ടായിട്ടുള്ളു. അങ്ങിനെ വിരലിലെണ്ണാവുന്നവരേ എം.ബി.ബി.എസ് പൂർത്തിയാക്കിയവരായി ഈ ഗ്രാമത്തിന് സ്വന്തമായുള്ളൂവെന്നിരിക്കെയാണ് ഇക്കുറി രണ്ടുപേർ മികവാർന്ന നേട്ടം കൈവരിച്ചത്.

എസ്.എൻ.ഡി.പി യോഗം കുഞ്ഞയിനി ശാഖയുടെ ആക്ടിംഗ് പ്രസിഡന്റ് കൂടിയായ എടവിലങ്ങ് ചിറ്റേഴത്ത് സി.വി.മോഹൻ കുമാറിന്റെയും ഡോ. സ്മിതാ മോഹന്റെയും മകളാണ് ഡോ. അദ്വൈത മോഹൻ. എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ് അദ്വൈത പഠനം പൂർത്തിയാക്കിയത്. ഏക സഹോദരൻ അംബേദ് സി.മോഹൻ കളമശേരി നെസ്റ്റിൽ സോഫ്ട്‌വെയർ എൻജിനീയറാണ്.

സംരംഭകൻ കൂടിയായ എടവിലങ്ങ് കോരുചാലിൽ ദിവാകരന്റെയും ഇരിങ്ങാലക്കുട കോടതിയിലെ ജീവനക്കാരിയായ മഞ്ജുളയുടെയും മകനായ ഡോ. ശ്രീഹരി കൊല്ലം ഗവ. മെഡിക്കൽ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. ഏക സഹോദരി ലക്ഷ്മി തെലുങ്കാന മെഡിക്കൽ കോളജിൽ പ്രവേശനം നേടിയിരിക്കുകയാണ്.
മാറഞ്ചേരി ഐടിഐ പ്രിൻസിപ്പാളും എടവിലങ്ങ്  ഇലഞ്ഞിക്കൽ കുടുംബാംഗവുമായ
മുൻ എം.എൽ.എ ഇ . ടി ടൈസൺ മാസ്റ്ററുടെ സഹോദരനുമായ സന്തോഷിന്റെയും വേക്കോട് ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജയുടെയും മകളായ അൽന മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്.സഹോദരൻ അൽവിൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!