Kaipamangalam Kodungallur Thrissur

കൈപ്പമംഗലത്ത് തെരുവുനായ ആക്രമണം; രണ്ട് ആടുകൾക്ക് കടിയേറ്റു, നായയെ പിടികൂടി

കൈപ്പമംഗലം: കൈപ്പമംഗലം ചിറക്കൽ പള്ളിക്ക് സമീപം മൂന്നാക്കപ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ആടുകളെ ആക്രമിച്ച ശേഷം റോഡിലിറങ്ങിയ നായ യാത്രക്കാർക്കും വാഹനങ്ങൾക്കും പിന്നാലെ ഓടി പ്രദേശത്ത് ഭീതി പരത്തി.

​വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നായയെ കണ്ടെത്തി. തുടർന്ന് തളിക്കുളം ആനിമൽ സ്ക്വാഡ് സ്ഥലത്തെത്തി നായയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ച നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുള്ളതിനാൽ ഇതിനെ പ്രത്യേക കൂട്ടിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കടിയേറ്റ ആടുകൾക്ക് ആവശ്യമായ ചികിത്സയും ലഭ്യമാക്കി.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!