എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാസ മാലിന്യം ഉപയോഗിച്ച് കുളങ്ങളും തോടുകളും നികത്തിയതിനെതിരെ ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നു വന്നത്. അഴീക്കോട് പ്രദേശത്തുള്ള 18, 19 വാർഡുകളിലെ പ്രദേശവാസികളാണ് ആദ്യമായി ഇതിനെതിരെ ജനകീയ സമരസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഉത്തരവാദിത്തപ്പെട്ട ജില്ലാ ഭരണാധികാരികൾ ഗൗരവത്തിൽ എടുക്കാൻ തയ്യാറാകത്തിനെ തുടർന്നാണ് പ്രത്യക്ഷ സമരത്തിന് രൂപം കൊടുക്കാൻ സമരസമിതി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അഴീക്കോട് പുത്തൻപള്ളി സെൻറർ കേന്ദ്രീകരിച്ചു നടത്തിയ റോഡ് ഉപരോധ സമരത്തിൽ സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കോരിച്ചൊരിയുന്ന മഴയെത്തും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധാഗ്നിയിൽ ഭാഗമായത്. കെ കെ വത്സരാജ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി. കെ. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിഹാബ് കാവുങ്ങൽ, കോൺഗ്രസ് നേതാവ് മുജീബ് റഹ്മാൻ, സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗം വി. എ കൊച്ചു മൊയ്തീൻ, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം കെ. എ. ഹസ് ഫൽ, സമരസമിതി ഭാരവാഹികളായ കെ.പി. പ്രജീഷ്, കെ. ജി. സനീഷ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ തഹസിൽദാർ , ഡിവൈഎസ്പി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തവർക്ക് പരസ്യമായി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. പി ജെ അബ്ദുൽ ഹബീബ് , കെ. എസ്. സതീഷ് കുമാർ, കെ. എ. മുഹമ്മദ് റാഫി, കെ. എം. സാദത്ത്, സി. കെ. വിജയൻ, സി. കെ. ഹാരിസ്, സരിത പുരുഷൻ, വി .ആർ . റെനീഡ് , സിന്ധു സാബു, പ്രസീന റാഫി , പി . കെ . ഷംസുദ്ദീൻ, അഷ്റഫ് പൂവത്തിങ്കൽ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
രാസ മാലിന്യം ഉപയോഗിച്ച് കുളങ്ങളും തോടുകളും നികത്തിയതിനെതിരെ; പ്രതിഷേധം ആളിക്കത്തി

