Kaipamangalam Kodungallur

കയ്‌പമംഗലത്ത് നിന്നും കാണാതായ ആളെ പറവൂർ മുനമ്പത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കയ്‌പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുൽ റസാഖ് (63) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുനമ്പം പോലീസ് ആണ് മുനമ്പം  സെൻ്റ് സെബാസ്റ്റ്യൻ കപ്പേളക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബീച്ച് പാലത്തിന് താഴെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. വിവരമറിഞ്ഞ് കാണാതായ ആളുടെ ബന്ധുക്കളും കയ്‌പമംഗലം പോലീസും ഇന്നലെ രാത്രി ഒൻപതരയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയാണ് മൃതദേഹം അബ്ദുൽ റസാക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ 16 മുതലാണ് ഇദ്ദേഹത്തെ  കാണാതായത്. മുനമ്പം പോലീസ്  മേൽനടപടികൾ സ്വീകരിച്ചുവരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം  മയ്യിത്ത് കയ്‌പമംഗലത്ത് കൊണ്ടുവന്ന് ഇന്ന് വൈകീട്ടോടെ കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!