കയ്പമംഗലം:വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ (MDMA) എന്നിവ സഹിതം രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജ് (27), പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അമ്പാടി എന്നറിയപ്പെടുന്ന അക്ഷയ് (30) എന്നിവരെയാണ് കാളമുറിയിലുള്ള വാടക വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ കയ്പ മംഗലം എസ് എച്ച് ഒ ബിജിത്ത്, എസ് ഐ അജാസുദ്ദീൻ, ജി എസ് ഐ മണികണ്ഠൻ, സി പി ഒ പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ തൂഫാൻ; കയ്പമംഗലത്ത് വൻ മയക്കുമരുന്ന് വേട്ട

