Kodungallur Mala

സ്വർണാഭരണ തട്ടിപ്പ്: പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതിയെ  മാള  അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശിയായ കടമാട്ടുപറമ്പ് വീട്ടിൽ  സൽമാനുൽ ഫാരിസി (27വയസ്സ്) നെയാണ് പള്ളുരുത്തിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കാലയളവിൽ പ്രതി പരാതിക്കാരിയിൽ നിന്ന് പലതവണകളായി 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയത്.

സർക്കിൾ ഇൻസ്പെക്ടർ ഷാജു എ.എൻ.-ന്റെ നിർദ്ദേശപ്രകാരം മാള എസ്.എച്ച്.ഒ വിശാഖ് കെ. വിശ്വൻ, എസ്.ഐ കെ.ആർ. സുധാകരൻ, സി.പി.ഒ ഹരികൃഷ്ണ ഐ.യു., ഹോം ഗാർഡ് വിനോദ് പി.ടി. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!