Kodungallur Mala

റോഡിലെ കുഴി അപകടമായി; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

മാള: സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ റോഡരികിൽ ബിഎസ്എൻഎൽ കേബിൾ സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. പോത്തുശ്ശേരി കല്ലുപറമ്പിൽ വീട്ടിൽ ശിവരാജിനാണ് അപകടത്തിൽ പരിക്കേറ്റത്. കൊടകര – കൊടുങ്ങല്ലൂർ ഹൈവേയിലൂടെ സ്കൂട്ടറിൽ മാള ഭാഗത്തേക്ക് വരുന്നതിനിടെ അപ്രതീക്ഷിതമായി കുഴിയിലേക്ക് വീഴുകയായിരുന്നു.
മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ശിവരാജനെ ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊയ്യ പ്ലാവിൻമുറിയിൽ വർക്ക്ഷോപ്പ് നടത്തി വരികയാണ് ഇദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെയാണ് ബിഎസ്എൻഎൽ കേബിൾ സ്ഥാപിക്കുന്നതിനായി ഇവിടെ കുഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പ്രവൃത്തികൾക്ക് ശേഷം കുഴി ശാസ്ത്രീയമായി മൂടാതെ അലക്ഷ്യമായി ഇട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ അപകടസാധ്യത മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ ബാരിക്കേഡുകളോ വെളിച്ച സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
മാളയിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡുകൾ കുഴിച്ചിടുന്നതായി വ്യാപക പരാതി നിലവിലുണ്ട്. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!