പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ച് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അലി, കെ.കെ. അബീദലി, സി.കെ. ഗിരിജ, ഷീജ ബാബു, ടി.കെ.രാജു, പി.എച്ച് നിയാസ്, എ.എസ്.സിദ്ധാർത്ഥൻ, എ.പി.ജയൻ, എം.എസ് മോഹനൻ, ടി.എൻ.ഹനോയ് എന്നിവർ സംസാരിച്ചു.
കുടിവെള്ളക്ഷാമം: മതിലകം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സി.പി.എം മാർച്ച്

