കൊടുങ്ങല്ലൂർ അടുത്ത വലിയ തമ്പുരാൻ ആയി ചിറക്കൽ കോവിലകം ചന്ദ്രമോഹനൻ രാജ (കെ സിഎം രാജ-86) സ്ഥാനമേൽക്കും. ആരൂർ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ചിറക്കൽ കോവിലകം കാവുമ്മണി തമ്പുരാട്ടിയുടെയും മകനാണ്. കൊച്ചിയിൽ ബിസിനസ് ആയിരുന്നു. ഭാര്യ: തൃപ്പൂണിത്തുറ കോവിലകം കനകം തമ്പുരാൻ. മക്കൾ: കൃഷ്ണകുമാർ, സുജാത (അക്കൗണ്ടന്റ് ). മരു മക്കൾ: ശ്രീദേവി (തപാൽ വകുപ്പ്, കൊച്ചി), രവി വർമ (തൃശൂർ).
കുഞ്ഞുണ്ണി രാജയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷം തൃകുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഹനുമാൻ പ്രതിഷ്ഠയുള്ള (വാതിൽ കാപ്പവർ) സന്നിധിയിൽ അരിയും മഞ്ഞൾപ്പൊടിയും പുഷ്പവും നാണയവും സമർപ്പിച്ചു വലിയ തമ്പുരാന്റെ അധികാര ദണ്ഡ് ഏറ്റെടുക്കും. പടാകുളം ഊഴവത്ത് അയ്യപ്പൻകാ വ് ക്ഷേത്രത്തിലും ശൃംഗപുരം ശിവക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തും. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെ പടിഞ്ഞാറേ നട തുറന്നു ദർശനം നടത്തി നെയ് കിണ്ടി സമർപ്പിക്കുന്നതോടെ വലിയ തമ്പുരാന്റെ സ്ഥാനമേറ്റെടുക്കൽ പൂർത്തിയാകും.
ചന്ദ്രമോഹനൻ രാജ അടുത്ത വലിയ തമ്പുരാൻ

