കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കൊടുങ്ങല്ലൂർ ഇന്ദിരാഭവനിൽ നിന്ന് ജാഥയായിട്ടാണ് സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. റോഡിൽ ഉടനീളം കാത്ത് നിന്ന വോട്ടർമാരെ കൈവീശി കാണിച്ചു കൈ കൊടുത്ത് ജനീഷ് പ്രവർത്തകർക്ക് ആവേശം പകർന്നു . തുടർന്ന് ARO
കൊടുങ്ങല്ലൂർ തഹസിൽ ദാർക്ക് നാമനിർദ്ദേശക പത്രിക സമർപ്പിക്കുകയായിരുന്നു മുൻ എം.എൽ എ ടി യു .രാധാകൃഷ്ണൻ. യു.ഡി എഫ് ഭാരവാഹികളായ വി.എ.അബ്ദുൾ കരീം, ഇ.എസ്. സാബു .യൂസഫ് പടിയത്ത്, എൻ എസ് വിജയൻ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. നേരത്തെ നടന്ന പ്രകടനത്തിന് രവി നമ്പൂതിരി വി.എം മൊഹിയുദീൻ, പി.ഡി.ജോസ് . എ.എ.അഷ്റഫ്, പി.എ. സീതി .കെ.പി.സുനിൽകുമാർ . ഔസേപ്പച്ചൻ ജോസ് . വക്കച്ചൻ അമ്പൂക്കൻ , നിർമ്മൽ പാത്താടൻ, പി.വി. രമണൻ, വി.എ. നദീർ , എം.എ. മുസ്സമ്മിൽ സേവ്യർ പങ്കേത്ത് തുടങ്ങി യു.ഡി എഫ് നേതാക്കൾ പഞ്ചായത്ത്പ്രസിഡന്റുമാർ മെംബർമാർ, മുൻസിപ്പൽ കൗൺസിലർമാർ ബ്ലോക്ക് , മണ്ഡലം നേതാക്കൾ എന്നിവർ പ്രകടനത്തിൽ അണി നിരന്നു.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

