എടവിലങ്ങ് സ്കൂളിലെ 80-81 ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂടിന്റെ സ്നേഹ സംഗമം നടന്നു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമം കൊടുങ്ങല്ലൂരിന്റെ പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.ഓർമ്മക്കൂടിന്റെ പ്രസിഡൻ്റ് സിദ്ധീഖിന്റെ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയൻ മാങ്കറ സ്വാഗതം പറഞ്ഞു. . ചടങ്ങിൽ വെച്ച് ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സിദ്ധീഖ് കടമ്പോട്ട്, സുരേന്ദ്രൻ കെ. കെ., മുഹമ്മദ് ഷെരീഫ്,എം. പി ശ്രീകല,പി. എം ഷൈലജ എന്നിവരെ ആദരിച്ചു . രമേശ് ബാബു ആദരിച്ചവരെ കുറിച്ചുള്ള വിവരണം നൽകി. ചടങ്ങിൽ അജിത് കുമാർ ആങ്കർ ആയിരുന്നു. ഷിബു പണിക്കർ, ഹരിദാസ് പോളശ്ശേരി, രഘുനാഥ്, സജയൻ, രാധാകൃഷ്ണൻ, ശ്രവണമുത്തു, സജീവൻ പുത്തൂർ, റിയാസ്, വിജയലക്ഷ്മി ശ്രീകുമാർ, നദീറ ബഷീർ എന്നിവർ സംസാരിച്ചു
എടവിലങ്ങ് സ്കൂളിലെ 80-81 ബാച്ച് കൂട്ടായ്മയായ ഓർമ്മക്കൂടിന്റെ സ്നേഹ സംഗമം നടന്നു.

