Kodungallur

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ പോരാട്ടം കടുക്കുന്നു.

കൊടുങ്ങല്ലൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ പോരാട്ടം കടുക്കുന്നു. മുന്നണികൾ ഗൃഹസന്ദർശനങ്ങളും റോഡ് ഷോകളുമായി കളം നിറയുകയാണ്. രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം അണപൊട്ടും.

കഴിഞ്ഞ 10 വർഷമായി എംഎൽഎയായ എൽഡിഎഫ് സ്ഥാനാർത്ഥി വി.ആർ. സുനിൽ കുമാറിന് തുടക്കത്തിൽ വലിയ മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ യുഡിഎഫ് സ്ഥാനാർത്ഥി ഒ.ജെ. ജനീഷ് ശക്തമായ പ്രചാരണത്തിലൂടെ ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്.

വികസനത്തിന്റെ പുതിയ മാർഗരേഖകൾ മുന്നോട്ടുവെച്ച് എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജും മണ്ഡലത്തിൽ സജീവമാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിനായി പ്രചാരണത്തിനെത്തിയത് പ്രവർത്തകർക്ക് വലിയ ആവേശം പകർന്നിട്ടുണ്ട്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!