കഴിഞ്ഞ രണ്ടുദശാബ്ദങ്ങളിലേറെയായി മലയാളകവിതാ പഠനത്തിൻ്റെ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രൊഫ.വി.കെ സുബൈദയുടെ ആദ്യകൃതി ‘ഉരുവങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങൾ’ 18/04/2026, ഉച്ച തിരിഞ്ഞ് 2.30 നു പുല്ലൂറ്റ് കെ. കെ.ടി.എം.ഗവ.കോളേജിൽ ഓഡിയോ വിഷ്വൽ ഹാളിൽ വെച്ചു പ്രകാശനം ചെയ്തു.
പ്രശസ്ത കവി സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു. ശ്രീ വി.ആർ നരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. ജി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്‌ത കവി പി.രാമൻ പുസ്‌തകം പരിചയപ്പെടുത്തി.
ശ്രീ കെ.എച്ച് ഹുസൈൻ പുസ്‌തക പ്രകാശനം നിർവ്വഹിച്ചു. പ്രശസ്ത കവി പി. പി രാമചന്ദ്രൻ ഏറ്റുവാങ്ങി. ബക്കർ മേത്തല ധന്യ ഇല്ലത്ത് എന്നിവർ ആശംസകളർപ്പിച്ചു.
ഡോ. പ്രിയദർശിനി എം.എസ് നന്ദി അർപ്പിച്ചു. തുടർന്ന് കവിതാനിരൂപണത്തെ കുറിച്ച് ഡോ. യാക്കോബ് തോമസ് ഡോ. സോമലാൽ , ഡോ. അഥീന , ഡോ. ഉർസുല എന്നിവർ ഉൾപ്പെട്ട പാനൽ ചർച്ച നടന്നു.
പ്രൊഫ.വി.കെ സുബൈദയുടെ ആദ്യകൃതി ‘ഉരുവങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങൾ’ പുസ്‌തകം പ്രകാശനം ചെയ്തു.

