എറിയാട് പേബസാർ മഹല്ലിലെ ഭവനരഹിതരായ മഹല്ല് നിവാസികൾക്ക് എല്ലാ കൊല്ലവും ഒരു വീട് നിർമ്മിച്ചു നൽകാനുള്ള മഹല്ല് കമ്മറ്റിയുടെ തീരുമാനപ്രകാരം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഭവനത്തിന്റെ താക്കോൽദാനവും അടുത്ത ഭവനത്തിന്റെ നിർമ്മാണ പ്രഖ്യാപനവും മതപ്രഭാഷണവും എസ്. വൈ.എസ്.- എസ് കെ എസ്സ് എസ്സ് എഫ് – മജ്ലിസുന്നൂർ എട്ടാം വാർഷികവും വിശിഷ്ട വ്യക്തികൾക്കുള്ളഅവാർദാനവും നടന്നു.
15/4/2026 – 16/4/2026 എന്നീ രണ്ട് ദിവസങ്ങളിൽ നടന്ന പരിപാടിയിൽ 15 ന് വൈകീട്ട് 7 മണിക്ക് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉസ്താദിന്റെ മതപ്രഭാഷണവും , 16 ന് വൈകീട്ട് 7 മണിക്ക് മുനീർ അൻവരി ഉസ്താദിന്റെയും , റിയാസ് അൻവരി ഉസ്താദിന്റെയും ഹുസൈൻ ബാഖവി ഉസ്താദിന്റെയും നേതൃത്വത്തിൽ മജ്ലിസ്ന്നൂർ നടന്നു.
തുടർന്നു നടന്ന പൊതു സമ്മേളത്തിൽ ബഹു: സയ്യിദ് അബ്ദുൾ റഹ്മാൻ മുത്തുക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനപരിപാടിആരംഭിച്ചു.
എറിയാട് മഹല്ല്പ്രസിഡണ്ട്
എ.എ.മുഹമ്മദ് ഇക്ബാൽ സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
മഹല്ല് സെക്രട്ടറി കെ.കെ. അബു ഹാജി സ്വാഗതം പറഞ്ഞു.
സമസ്ത താലൂക്ക് പ്രസിഡണ്ട്,ബഹു: എം.കെ.മുജീബ് റഹ്മാൻ ദാരിമി പൊതുസമ്മേളനം ഉൽഘാടനം ചെയ്തു.
മഹല്ല് കമ്മറ്റി പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം ബഹു: സയ്യിദ് അബ്ദുൾ റഹ്മാൻ മുത്തുക്കോയ തങ്ങൾ (വല്ലപ്പുഴ) നിർവ്വഹിച്ചു.
എറിയാട് പഞ്ചായത്ത് പ്രസിഡണ്ട്,കെ.പി. രാജൻ മാസ്റ്ററെയും , ഡി വൈ എസ്സ് പി, ഷാജി മാരാത്തിനെയും ,
അഡ്വ: സ്വാബിർ അയ്യാരി ലിനേയും, എറിയാട് മഹല്ല് ഖത്തീബ്,കെ. റിയാസ് അൽ ഹസനിയേയും, കെ.ആർ.റാഫിയേയും, മുഹമ്മദ് മുഹ്സിനെയും , റയ്യാൻ എം.ആർ.നേയും, ഹാദിയ നഹാൻ പി.എൻ.നേയും ആദരിച്ചു.
യൂസഫ് ദാരിമി,
കെ.റിയാസ് അൽ ഹസനി,
വി.എ. സുഹൈൽ,
എ.കെ.അബ്ദുൾ സമദ്.
കെ.കെ . കാദർ,
കെ.എ.നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു.
മഹല്ല് ജോയന്റ് സെക്രട്ടറി, വി.എസ്സ്.ഇ ബ്രാഹിം കുട്ടി നന്ദി പറഞ്ഞു.
16/4/2026
താക്കോൽദാനവും അവാർഡ് ദാനവും മജ്ലിസുന്നൂർ എട്ടാം വാർഷികവും മതപ്രഭാഷണവും നടന്നു.

