Kodungallur

കൊടുങ്ങല്ലൂരിൽ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും വീട് തകർന്നു

കഴിഞ്ഞ ദിവസം  ഉണ്ടായ ശക്തമായ  ഇടിമിന്നലിൽ  പെട്ട് പുല്ലൂറ്റ് കോഴിക്കട പതിനാറാം ഉന്നതിയിൽ  താമസിക്കുന്ന വെളുത്തേരി സലാമിന്റെ വീടാണ്  തകർന്നത് . കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വിള്ളൽ സംഭവിച്ചിരുന്നു.തുടർന്ന് ഉണ്ടായ കനത്ത കാറ്റിലും മഴയിലും വീട് മേൽക്കൂര നിലം പൊത്തി,തുടർന്ന്  ഭിത്തി ചരിഞ്ഞു വീഴുകയായിരുന്നു.സംഭവ സമയത്ത് സലാമും കുടുംബവും വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് കൂലി പണിക്കാരനായ സലാം. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ ചൈതന്യ ബിജു, മുൻ വാർഡ് കൗൺസിലർ പി എൻ വിനയചന്ദ്രൻ, കൗൺസിലർ പി എൻ രാമദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. നാശ നഷ്ടങ്ങൾക്കുള്ള പരിഹാരത്തിനായി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!