Kodungallur

വ.കെ.രാജൻ സ്മാരക അവാർഡ്, സിപിഐ(എം) മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്റർക്ക്

കൊടുങ്ങല്ലൂർ : സിപിഐ നേതാവും മുൻകൃഷി വകുപ്പ് മന്ത്രിയുമായ വി.കെ. രാജൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വി. കെ. രാജൻ സ്‌മാരക അവാർഡ്  സിപിഐ(എം) ൻ്റെ മുതിർന്ന നേതാവ് ബേബിജോൺ മാസ്റ്റർക്ക് നൽകുവാൻ തീരുമാനിച്ചതായി വി.കെ രാജൻ സ്മാരക സമിതി ചെയർമാൻ സി എൻ . ജയദേവനും കൺവീനർ കെ. ജി ശിവാനന്ദനും അറിയിച്ചു.
സിപിഐ(എം) ൻ്റെതൃശൂർ ജില്ലയിലെ പ്രമുഖ നേതാവായ ബേബി ജോൺ മാസ്റ്റർ പാർട്ടിയുടെ ചാവക്കാട് ഏരിയ സെക്രട്ടറി,തൃശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചു. അദ്ധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ പ്രവർത്തകനായി. വാഗ്മിയും മാർക്‌സിയൻ ശാസ്ത്രത്തിൽ പണ്ഡിതനുമാണ്.
അവാർഡ് സമർപ്പണം മെയ് 29 ന് ചരമദിനത്തിൽ കൊടുങ്ങല്ലൂരിൽ വച്ച് നിർവ്വഹിക്കും.
25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡിനൊപ്പം നൽകുന്നത്.
കെ ജി ശിവാനന്ദൻ , കൺവീനർ

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!