കൊടുങ്ങല്ലൂർ : വിദ്യാർഥികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി ലഹരി കേസുകളിൽ പ്രതിയായ എടവിലങ്ങ് ജനതാ റോഡ് പടിഞ്ഞാറേവീട്ടിൽ സഹദിനെ (25) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച (15.05.2026) രാത്രി 9.30 ഓടെ എടവിലങ്ങ് സ്കൂൾ പരിസരത്തു നിന്നാണ് തൃശ്ശൂർ റൂറൽ പോലീസ് സംഘം ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഗഞ്ചാവ് വിൽപന നടത്തിയ ഒരു കേസും ഗഞ്ചാവ് ഉപയോഗിച്ച രണ്ട് കേസും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടര്‍ ബിജോയ് പിടി, സബ്ബ് ഇൻസ്പെക്ടർ വിവേക്, പ്രൊബേഷൻ എസ് ഐ അറാഫത്ത്, ജി എസ് ഐ ഷാബു സി പി ഒ മാരായ വിഷ്ണു, ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയിൽ

