രാവിലെ മുതിർന്ന വനിത കമ്മിറ്റി അംഗം ആർ ജയന്തി ഭായ് പതാക ഉയർത്തി.നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു,ആഘോഷകമ്മിറ്റി ചെയർമാനും 32-ാം വാർഡ് കൗൺസിലറുമായ എം.കെ. സഹീർ അദ്ധ്യക്ഷത വഹിച്ചു. 31-ാം വാർഡ് കൗൺസിലർ കെ.ആർ ദേവിക,കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്. മോഹൻദാസ്,ലൈബ്രറി കൗൺസിൽ പൊയ്യ മേഖല സമിതി കൺവീനർ അഡ്വ. മൻസൂർ അലി,ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പി.എച്ച് ഹവിനാഷ് തുടങ്ങിയവർ സംസാരിച്ചു,
മേത്തല കടുക്കച്ചുവട് അഡ്വ. മേഘനാദൻ സ്മാരക ഗ്രാമീണ വായനശാലയുടെ 80–ാo വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

