കൊടുങ്ങല്ലൂർ: എൽ ഡി എഫ് ധാരണ പ്രകാരം മുൻ ചെയർമാൻ അഡ്വ മുഹമ്മദ് നവാസ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
കെ ആർ ജൈത്രൻ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ ,വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .കൊടുങ്ങല്ലൂർ താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാനായിരുന്നു .
10 വർഷത്തോളം വിദ്യാർത്ഥി സംഘടനാ രംഗത്ത് പ്രവത്തിച്ചു .SFIജില്ലാകമ്മിറ്റി അംഗമായിരുന്നു .നാട്ടികയിൽ
KSYF രൂപീകരിക്കുന്നതിൽ നേതൃത്വം നൽകി.NGO യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു . പുകസ ജില്ല എക്സി .കമ്മിറ്റി അംഗമായിരുന്നു .സി പി ഐ ( എം )ഏരിയ സെക്രട്ടറിയായുംഎട്ട് വർഷം ലോക്കൽ സെക്ര ട്ടറിയായും പ്ര വർത്തിച്ചു .ഇപ്പോൾ പാർട്ടി ഏരിയ കമ്മിറ്റി അംഗമാണ് .
17 ബ്രാഞ്ചുകളുള്ള ഈ അർബൻ ബാങ്ക് റിസർവ് ബാങ്കിൻ്റെ നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് .
രക്തസാക്ഷി സർദാർ ഗോപാല കൃഷ്ണൻ്റെ ജ്യേഷ്ഠപുത്രനാണ് .ഭാര്യ ആശ( റിട്ട:ഹെഡ്മിസ്ട്രസ് )
മകൻ കിരൺ (എച്ച് ആർ മേനേജർ ,ദുബായ് മരുമകൾ :റിങ്കു(ദുബായ് )
പേരമക്കൾ : റിഥി ,കൈരവ്
അനുമോദന യോഗത്തിൽ CPM ഏരിയ സെക്രട്ടറി മുസ്താഖ് അലി ,CPI മണ്ഡലം സെക്രട്ടറി TP രഘുനാഥ് , കെ എസ് കൈസാബ് ,സികെ രാമനാഥൻ,ടി. പി. പ്രബേഷ് ,അഡ്വ.സിപി രമേശൻ ,അഡ്വ.മുഹമ്മദ് നവാസ് ,വി കെ ബാലചന്ദ്രൻ ,uസുമശിവൻ സി.വി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേററീവ് ബാങ്ക് ചെയർമാനായി കെ ആർ ജൈത്രൻ തെരഞ്ഞെടുക്കപ്പെട്ടു .

