കൊടുങ്ങല്ലൂർ : സബ് ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയിൽ 115 വാഹനങ്ങളിൽ 61 എണ്ണം മാത്രമാണ് തിങ്കളാഴ്ച പരിശോധനയ്ക്കായി ഹാജരായത്. ഹാജരായ 61 വാഹനങ്ങളിൽ 50 വാഹനങ്ങളാണ് വിവിധ കാരണങ്ങളാൽ തിരിച്ചയച്ചത്.പരിശോധനയ്ക്കായി എത്തിച്ചവയിൽ 11 വാഹനങ്ങൾക്ക് മാത്രമാണ് സുരക്ഷാ സ്റ്റിക്കറുകൾ നൽകിയത്. തുടർന്ന് കോട്ടപ്പുറം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡ്രൈവർമാർക്കും ഡോർ അറ്റഡന്റർമാർക്കും ബോധവത്കരണ ക്ലാസ് നടന്നു. ജോ. ആർ.ടി.ഒ. എൻ.എസ്. കിഷോർ കുമാർ, എം.വി.ഐ.മാരായ വിനീത്, ജഗൻ ലാൽ, എ.എം.വി.ഐ.മാരായ നിബി, സനീഷ്, ശ്രീജിത്ത് രാജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
സ്കൂൾ വാഹന പരിശോധന: ഹാജരാക്കിയത് 61 വാഹനങ്ങൾ, പാസായത് 11 മാത്രം

