വി കെ രാജൻ ദിനാചരണത്തിൻ്റെ ഭാഗമായി CPI നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ പ്രകടനവും പൊതുയോഗവും നടത്തി . പൊതുസമ്മേളനം CPI ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച പൊതുപ്രവർക്ക് നൽകുന്ന വി കെ രാജൻ സ്മാരക അവാർഡ് CPIM മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചിരുന്ന ബേബി ജോണിന് സ്മാരക സമിതി ചെയർമാൻ സി എൻ ജയദേവൻ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു. CPI സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കെ സുധീഷ്, കെ വി വസന്തകുമാർ, ജില്ല എക്സികൂട്ടീവ് അംഗങ്ങളായ ഇ ടി ടൈസൺ മാസ്റ്റർ, സി സി വിപിൻ ചന്ദ്രൻ , കെ എസ് ജയ , അഡ്വ വി ആർ സുനിൽകുമാർ, പി പി സുഭാഷ്, ടി പി രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂരിൽ വി.കെ. രാജൻ ദിനാചരണം; ബേബി ജോണിന് സ്മാരക അവാർഡ് സമർപ്പിച്ചു

