ജ്ഞാനാർത്ഥദായിനി സഭ ബലാനു ബോധിനി യു.പി.വിദ്യാലയത്തിൻ്റെ പ്രവേശനോത്സവം ബഹു: കായിക,യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഠനത്തിൽ A+സ്സുകളെക്കാൾ വലുത് ജീവിത മൂല്യങ്ങളെ മനസ്സിലാക്കുകയാണെന്നതിന് ശ്രദ്ധവേണ മെന്നും അതിനായി രക്ഷിതാക്കളും ബോധവാന്മാരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും LSS ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വാർഡ് കൗൺസിലർ ടി.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാദ്ധ്യാപിക സിനിജ ടീച്ചർ സ്വാഗതം പറഞ്ഞു. എറിയാട് പഞ്ചായത്ത് വാർഡ് മെമ്പർ മുജീബ് റഹ്‌മാൻ,ജെ. ഡി.സഭ പ്രസിഡണ്ട് എൻ.കെ. ജയരാജ് , മാനേജർ പി.കെ. അശോകുമാർ, PTA പ്രസിഡണ്ട് .കെ.എസ്.കണ്ണൻ, പുർവ്വവിദ്ധ്യാർത്ഥി സഘടന ഷാനവാസ്, MPTA പ്രസിഡണ്ട് ഷൗഫി. K.I.റസീന, കെ.ആർ രെജി, എൻ.എസ്.കണ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
ജ്ഞാനാർത്ഥദായിനി സഭ ബലാനു ബോധിനി യു.പി.വിദ്യാലയത്തിൻ്റെ പ്രവേശനോത്സവം ബഹു: കായിക,യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

