കേന്ദ്ര ബിജെപി ഗവൺമെൻറ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഇന്ധന വില വർദ്ധനവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് എം രാജേഷ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
ബിജെപി കേന്ദ്ര ഗവൺമെൻറ് സ്വീകരിക്കുന്ന കോർപ്പറേറ്റ് അനുകൂല നയമാണ് രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ഏരിയ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അലി അധ്യക്ഷതവഹിച്ചു. കെ പി രാജൻ, ടി.കെ രമേഷ് ബാബു, കെ കെ അബിദലി, കെ ആർ ജൈത്രൻ, ഷീജ ബാബു, സി കെ ഗിരിജ, ഷീലാ രാജ് കമൽ എന്നിവർ സംസാരിച്ചു.
ഇന്ധന വിലവർദ്ധനവ്: കൊടുങ്ങല്ലൂരിൽ സി.പി.ഐ.(എം) പോസ്റ്റ് ഓഫീസ് മാർച്ച്

