കൊടുങ്ങല്ലൂർ : സ്കൂൾ കുട്ടികളെയും മറ്റും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പള്ളിനട സ്വദേശി തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. എസ് എൻ പുരം വില്ലേജ് പള്ളിനട സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദാലി (52) ആണ് അറസ്റ്റിലായത്.
09-06-2026 ചെവ്വാഴ്ച്ച രാവിലെ 08.00 മണിയോടെ എറിയാട് നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ അറസ്റ്റ് ചെയ്ത് ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി കൂട്ടിച്ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ വിവേക് വി, സി.പി.ഒ മാരായ അമൽദേവ്, ഷമീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുട്ടികൾക്ക് വിൽക്കാൻ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച പ്രതി അറസ്റ്റിൽ

