Kodungallur

‘കെ ജി എഫ് സ്വാമി’ ക്കെതിരെ ഒരു കേസ് കൂടി, ഇത്തവണ 2,19,140 രൂപയുടെ തട്ടിപ്പ്

കൊടുങ്ങല്ലൂർ: കെ ജി എഫ് സ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. യു.കെയിൽ പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,19,140 രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഉഴവത്ത്കടവ് പുതിയ റോഡ് സ്വദേശിനിയുടെ മകൾക്ക് യു.കെ യിൽ പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് പരാതി.

15-10-2025 മുതൽ 29-04-2026 വരെയുള്ള കാലയളവിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടും പല തവണകളായി 2,19,140 ‘കെ.ജി.എഫ് സ്വാമി’ എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാൾക്ക് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം സ്വാമി അറസ്റ്റിലായിരുന്നു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!