Kodungallur

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി: കൊടുങ്ങല്ലൂരിൽ മന്ത്രി ഒ. ജനേഷ് ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ: യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് (ജൂൺ 15) തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനവും, കൊടുങ്ങല്ലൂർ വടക്കേനടയിൽ വെച്ച് നടന്ന പ്രാദേശിക ഉദ്ഘാടനം യുവജനാക്ഷേമവകുപ്പ് മന്ത്രി ഒ. ജനേഷും നിർവഹിച്ചു.
രാവിലെ 9 മണി മുതലാണ് യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിച്ചു തുടങ്ങിയത്. പദ്ധതിക്ക് മറ്റ് നിബന്ധനകളോ പരിധികളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ കൗൺസിലർ വി..എം. ജോണി അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ആർ ടി സി ജീവനക്കാരനായ യൂണിറ്റ് ഇൻസ്പെക്ടർ പി. ദീലീപ് കുമാർ , ഉദ്യോഗസ്ഥൻമാരായപി.ജെ.ജോൺ മിൽട്ടൻ എം.കെ.കൃഷ്ണകുമാർഎ.കെ. മിന , ഇ.എസ്. സാബു .കെ.പി.സുനിൽകുമാർ .കെ.എസ്. കമറുദ്ദീൻ . എം.ബി.അജയകുമാർ , ഇ.എ. മുഹമ്മദ് ഷെറീഫ്, റൂവിൻ വിശ്വം, പി.വി. രമണൻ ., സേവ്യർ പങ്കേത്ത് , റസിയ അബു,, പ്രിൻസി മാർട്ടിൻ , കവിത മധു , സുജ ജോയ്, ഡിവൈഎസ്പി പ്രമോദ് എന്നിവർ സംബന്ധിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!