Kodungallur

സെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ ഡയറക്ടർ ശ്രീ. കമൽ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ: സെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി തലത്തിൽ നടന്ന ഉദ്ഘാടനം സിനിമ ഡയറക്ടർ ശ്രീ. കമൽ  നിർവഹിച്ചു. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി ലിൻസ് ഡേവിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ
കെ കെ രാധാകൃഷ്ണൻ 
റസോജ ഹരിദാസ്  രതീഷ്
ലത ഉണ്ണികൃഷ്ണൻ
കെ കെ ഹാഷിക്ക് രാമദാസ്  തുടങ്ങിയവർ പങ്കെടുത്തു.

നിർദ്ദിഷ്ട വെബ് പോർട്ടൽ വഴി കുടുംബങ്ങൾക്ക് സ്വന്തമായി  വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യൂമെറേഷൻ.
1872 മുതൽ ഇന്ത്യയിൽ നടന്നുവരുന്ന സെൻസസ് ഇതാദ്യമായാണ് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്നത്.   സെൻസസിൻ്റെ ആദ്യ ഘട്ടത്തിൽ വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുക.

സെൽഫ് എന്യൂമെറേഷൻ ചെയ്യുന്നതിനായി se.census.gov.in എന്ന പോർട്ടലിൽ മൊബൈൽ ഫോൺ മുഖേന വിവരങ്ങൾ നൽകാവുന്നതാണ്.
ജൂൺ 16 മുതൽ 30 വരെ രാവിലെ 6 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിലാണ് പോർട്ടൽ ലഭ്യമാകുക.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!