Kodungallur

കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ രാപ്പകൽ സമരം ആരംഭിച്ചു

കൊടുങ്ങല്ലൂർ: നഗരസഭയിലെ വിവിധ പ്രധാന റോഡുകളുടെ നിർമ്മാണത്തിൽ കരാർ കമ്പനി കാണിക്കുന്ന അനാസ്ഥയ്ക്കും കാലതാമസത്തിനുമെതിരെ കൊടുങ്ങല്ലൂർ നഗരസഭയിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ സമരം ഉദ്ഘാടനം ചെയ്തു.

ദേശീയപാത (NH) വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട്, ആ പ്രദേശങ്ങളിലെ റോഡുകൾ കൃത്യമായി പുനർനിർമ്മിച്ച് നൽകാമെന്ന് ശിവാലയ കമ്പനിയും ഓറിയന്റൽ കമ്പനിയും മുൻപ് കരാർ ഒപ്പിട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ നഗരസഭ ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിരുന്നതായും ചെയർപേഴ്‌സൺ വ്യക്തമാക്കി. എന്നാൽ കരാർ എടുത്തിട്ടും റോഡ് നിർമ്മാണം വൈകിക്കുന്നതിലാണ് കൗൺസിലർമാർ പ്രതിഷേധിക്കുന്നത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!