Kodungallur

കൊടുങ്ങല്ലൂരിൽ മന്ത്രി ഒ.ജെ. ജനീഷിന് പൗരാവലി സ്വീകരണം; ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ: മണ്ണിൽ കാലുറപ്പിച്ച് നിൽക്കുന്ന പൊതുപ്രവർത്തകൻ കാലത്തെ അതിജീവിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരിൽ യുവജന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന് പൗരാവലി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പിൽ .. ചിലർക്ക് പെട്ടെന്നുള്ള താങ്കൾ ചിന്തിക്കാത്ത സ്ഥാനമാനങ്ങൾ വരുമ്പോൾ മതിമറക്കുന്നവരുണ്ട്. എന്നാൽ ജനീഷ് അതല്ല താഴ്ന്ന നിലയിൽ നിന്ന് വന്നതാണ് സങ്കടങ്ങളും പരിവേദനകളും കഷ്ടപ്പാടുകളും അറിയുന്നവനാണ് അത് അനുസരിച്ച് പെരുമാറുകയുള്ളൂ എം.പി. പറഞ്ഞു. കൊടങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ (കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ )
നടന്ന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ ഇ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ്പ് അബ്രോസ് പുത്തൻ വീട്ടിൽ, ചേരമാൻ പള്ളി ഖത്തിബ് അബ്ദുൾ അസീസ് നിസ്സാമി എന്നിവർ പ്രഭാഷണം നടത്തി.
നഗരസഭാ ചെയർമാൻ ഹണി പീതാംബരൻ , വൈസ് ചെയർമാൻ സുമിത നിസാഫ്, ടി.എം. നാസർ, എൻ ആർ വിനോദ് കുമാർ ,എൻ.എ.റഫീക്ക്, ടി.എസ് സജീവൻ. കെ.പി.സുനിൽകുമാർ , വി.എം. മൊഹിയുദ്ദീൻ . പി.വി. രമണൻ, വി.എം. ജോണി, കവിത മധു , പ്രിൻസി മാർട്ടിൻ , എ.ആർ.ബൈജു . കെ.എസ്. കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ബക്കർ മേത്തല , കെ.ആർ വിദ്യാസാഗർ, സുനിൽ കളരിക്കൽ, ടി.കെ. ലാലു, റസിയ അബൂ . എന്നിവർ വേദിയിൽസന്നിഹി രായിരുന്നു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!