കൊടുങ്ങല്ലൂർ: ഭാരതീയ ജനതാപാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ 2026 (പഠനശിബിരം) ജൂൺ 27, 28 തീയതികളിൽ കൊടുങ്ങല്ലൂർ ദർബാർ കൺവെൻഷൻ സെന്ററിൽ നടന്നു.
പരിശീലന ശിബിരത്തിന്റെ സമാപന പരിപാടി തൃശ്ശൂർ സൗത്ത് ജില്ലാ പ്രഭാരി MA വിനോദ് ഉദ്ഘാടനം ചെയ്തു ബിജെപി |. മണ്ഡലം പ്രസിഡന്റ് ജിതേഷ് ഇ.ആർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രഭാരി സജീവ് പള്ളത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെമി ടി.ജെ, മാനോജ് ഐ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി നടന്ന പഠനശിബിരത്തിൽ സംഘടനാ പ്രവർത്തനം, ആശയാധിഷ്ഠിത രാഷ്ട്രീയം, പാർട്ടി ചരിത്രം, പൊതുപ്രവർത്തനം, നേതൃപാടവ വികസനം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏഴ് സെഷനുകളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും ശിബിരത്തിൽ പങ്കെടുത്തു.
പരിശീലന പരിപാടി പ്രവർത്തകരുടെ സംഘടനാ മികവും ആശയപരമായ അവബോധവും വർധിപ്പിക്കുന്നതിന് ഏറെ സഹായകമായതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൺ മഹാഭിയാൻ സമാപിച്ചു

