Kodungallur

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ട്പോയി  ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അജിത്ത് കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട്, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമേടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ കേസ്സിലും മനുഷ്യജീവന് അപകടം വരത്തക്ക പ്രവൃത്തി ചെയ്ത കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് എസ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ  സൗമ്യ ഇ.യു,  ഷാജു ഒ.ജി, അറഫാത്ത്, എ.എസ്.ഐ മാരായ ഉമേഷ്, ജോസഫ്, ജി എസ് സി പി ഒ ജിജിൻ ജയിംസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, അമൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!